സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സഹോദരിയെ

ഭരണനേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. ഇരുപത്തെട്ടു വയസ്സുകാരിയായ കിം യോ ജോങിനെയാണ് കിം ജോങ് ഉന്‍ പോളിറ്റ് ബ്യൂറോ അംഗ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കിം ക്യോങ് ഹീയുടെ പകരത്തിനാണ് ഉന്‍ കിം യോ ജോങിനെ പദവിയിലേക്ക് നിര്‍ദേശിക്കുന്നത്. 12 പേരടങ്ങിയ യോഗത്തിലാണ് പ്രൊമോഷനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. സമീപകാല ആണവ, മിസൈല്‍ ടെസ്റ്റുകള്‍ക്ക് ശേഷം ആയുധനിര്‍മ്മാര്‍ജ്ജനത്തെ തടയാന്‍ ഭരണകൂടം ആഗോള സമ്മര്‍ദത്തെ അഭിമുഖീകരിക്കുമ്പോഴാണ് ഈ തീരുമാനം. ‘കിം യോ ജോങിന്റെ പോര്‍ട്ട്‌ഫോളിയോയും എഴുത്തും മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെയേറെ ഉറപ്പുള്ളതായി. അത് കിം കുടുംബത്തിന്റെ അധികാരം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു’, ഉത്തരകൊറിയയുടെ വിദഗ്ധ ഉപദേഷ്ടാവ് മൈക്കിള്‍ മാഡന്‍ പറഞ്ഞു.

Go to top