അമേരിക്കയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അടുത്ത ജനുവരി മുതല്‍

നിര്‍ത്തിവെക്കാന്‍ നീക്കവുമായി പാക് ദേശീയ വിമാനക്കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ). പാക് മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിലേക്ക് നവംബറിനു ശേഷമുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നില്ലെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലാഹോര്‍-ന്യൂയോര്‍ക്ക്, കറാച്ചി-ലാഹോര്‍-ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും. യാത്രക്കാരുടെ എണ്ണം കുറവായതാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിമാനക്കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. പി.ഐ.എയുടെ സാമ്പത്തിക നിലമെച്ചപ്പെട്ടശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും പറയുന്നു. വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ലാഭകരമല്ലാത്ത പല സര്‍വീസുകളും നടത്താന്‍ ബുദ്ധിമുട്ടാണെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു.

Go to top