ധാക്ക: റോഹിങ്ക്യാ അഭയാര്‍ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ചു.

നിരവധി പേരെ കാണാതായി. ബംഗ്ലാദേശിനേയും മ്യാന്‍മാറിനേയും തമ്മില്‍ വേര്‍തിരിക്കുന്ന നാഫ് നദീമുഖത്ത് ഞായറാഴ്ച രാത്രിയോടെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. അതേസമയം അധികം ആളുകളെ കുത്തി നിറച്ചതു കൊണ്ടാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമായതെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ അലാവുദ്ദീൻ നായൻ വ്യക്തമാക്കി. 'രണ്ട് പേരെ രക്ഷപ്പെടുത്തുകയും ബാക്കിയുള്ളവർക്കായി തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Go to top