വാഷിങ്ടണ്‍: നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് ഉത്തരകൊറിയന്‍ വിഷയം

പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന് തനിക്കറിയാമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലായിരുന്നു ട്രംപിന്റെ പ്രതികരണം. 25 വര്‍ഷത്തോളമായി മാറിമാറിവരുന്ന പ്രസിഡന്റുമാരും ഭരണാധികാരികളും അവരുമായി ചര്‍ച്ചനടത്തുന്നു, ഒരു പ്രയോജനവും ഉണ്ടായില്ല. ഇനി അവരെ കൈകാര്യം ചെയ്യാന്‍ ഒരു വഴിയേയുള്ളൂ, അതെനിക്കറിയാം -ട്രംപ് പറഞ്ഞു. ട്വീറ്റില്‍ താനുദ്ദേശിച്ചത് എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ട്രംപ് നല്‍കിയിട്ടില്ല.

 

 

Go to top