ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍

ചാരസുന്ദരിയുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ടിട്ടുള്ള ആഞ്ജലീന യഥാര്‍ത്ഥത്തില്‍ ചാരസംഘത്തിന്റെ ഭാഗമായിരുന്നെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള സംഘത്തില്‍ ആഞ്ജലീന അംഗമായിരുന്നെന്നാണ് സൂചന. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ മെയിലുകള്‍ ചോര്‍ത്തി ഫ്രഞ്ച് മാധ്യമം പുറത്തു വിട്ടതാണ് വിവരങ്ങള്‍. എന്നാല്‍ പദ്ധതി എന്തുകൊണ്ടോ പാതിവഴിയില്‍ മുടങ്ങി. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനുമായിട്ടില്ല.

Go to top