റാസ്‌ അൽ ഖൈമ: ലൈസന്‍സില്ലാതെ വാഹനമോടിച്ച

25 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. സ്‌കൂളുകള്‍ക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടികൂടിയത്. ഇവര്‍ എല്ലാവരും ഒരേ സ്‌കൂളില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. ഞായറാഴ്ച രാവിലെയാണ് സംഭവം. അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പിടികൂടിയതെന്ന് റാസ് അല്‍ ഖൈമ പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി സഈദ് മുഹമ്മദ് അല്‍ അല്‍കീം പറഞ്ഞു.

Related News

Go to top