ഗുവാഹാത്തി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20

ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ എട്ട്‌ വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നിശ്‌ചിത 20 ഓവറില്‍ 118 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ കളി തീരാന്‍ 27 പന്തുകള്‍ ശേഷിക്കേ വിജയ ലക്ഷ്യം കണ്ടു. മൂന്നു ട്വന്റി20 കളുടെ പരമ്പരയില്‍ ഇരുവരും 1-1 ന്‌ ഒപ്പമായി. ഒന്നാം ട്വന്റി20 യില്‍ ഇന്ത്യ ഒന്‍പത്‌ വിക്കറ്റിനു ജയിച്ചിരുന്നു. ഓള്‍റൗണ്ടര്‍ മൊയ്‌സസ്‌ ഹെന്റിക്വസ്‌ (46 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 62), ട്രാവിസ്‌ ഹെഡ്‌ (34 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം പുറത്താകാതെ 48) എന്നിവരാണ്‌ ഓസീസിന്റെ വിജയ ശില്‍പ്പികള്‍. 

 

Go to top