കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ പത്ത് പേര്‍ മരിച്ചു.

1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു.വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്. തീ നിയന്ത്രണവിധേയമായതോടെ 20,000ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നാപ, സനോമ, മെന്‍ഡോസിനോ, യുബ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവുമധികം നാശം വിതച്ചത്. 5000 ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചു. നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Related News

Go to top