ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു.

ഇറാന്‍ സൈന്യത്തെ (റവല്യൂഷനറി ഗാര്‍ഡ് കോപ്‌സ് - ഐആര്‍ജിസി) ഭീകര സംഘടനയായി മുദ്ര കുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ശ്രമമാണ് ഇറാന്റെ പ്രകോപനത്തിനു കാരണം. സൈന്യത്തിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ 'ഗൗരവമായ തിരിച്ചടികള്‍' ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. 'പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കില്‍ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ മാറ്റേണ്ടിവരും. ഇറാനിയന്‍ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ട്'- ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നല്‍കി. 

Related News

Go to top