ഇസ്ലാമാബാദ്: സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്കയെ ആശ്രയിക്കുന്നത്

പാകിസ്താന്‍ അവസാനിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി. ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊന്ന് തുറക്കും. ഭീകരവാദികള്‍ക്കെതിരെ പാകിസ്താന്‍ നടത്തുന്ന പോരാട്ടം ലോകം തിരിച്ചറിയുമെന്നും അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ യുദ്ധോപകരണങ്ങളാണ് പാക് സൈന്യം ഉപയോഗിക്കുന്നവയില്‍ അധികവും. എന്നാല്‍ ചൈനീസ്, യൂറോപ്യന്‍ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. റഷ്യന്‍ ഹെലിക്കോപ്റ്റര്‍ അടുത്തിടെ ആദ്യമായി പാക് സൈന്യത്തിന്റെ ഭാഗമായി മാറിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Go to top