സോചി: ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന ഖ്യാതിയുള്ള

ആളാണ് റഷ്യന്‍ പ്രസിഡന്റായ വ്‌ളാഡിമര്‍ പുടിന്‍. എന്നാല്‍, ഏതൊരു വലിയ ആള്‍ക്കും ഒരു ചെറിയ ബലഹീനതയുണ്ടാകും. അത്തരത്തില്‍ പുടിനുമുണ്ടൊരു ബലഹീനത. മറ്റൊന്നുമല്ല നായപ്രേമം തന്നെയാണ് ഭരണാധികാരിയുടെ വീക്ക്‌നസ്. അതറിഞ്ഞൊരു സമ്മാനമാണ് ജന്മദിനത്തില്‍ അദ്ദാഹത്തെ തേടിയെത്തിയത്. തുര്‍ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് കര്‍ബാങ്കുലി ബെര്‍ദിമുഖാമദോവാണ് അപൂര്‍വ്വയിനം നായക്കുട്ടിയെ പുടിന് സമ്മാനിച്ചത്. നായപ്രേമിയായ പുടിന് കരിങ്കടല്‍ തീരത്തെ സോചിയില്‍  മുന്‍ സോവിയേറ്റ് യൂണിയന്‍ ഉച്ചകോടി നടക്കുന്ന വേദിയില്‍ വച്ചായിരുന്നു ജന്മദിനസമ്മാനമായി നായക്കുട്ടിയെ നല്‍കിയത്.

Related News

Go to top