ഇസ്ലാമാബാദ്: ലഷ്‌കറെ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ പിന്തുണയിലുളള

രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പാക് കമ്മീഷന്റെ വിലക്ക്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആളാണ് ഹാഫിസ് സയീദ്. നാലംഗ പാനലാണ് ഹാഫിസിന്റെ മില്ലി മുസ്ലിം ലീഗ് (എം.എം.എല്‍) വിലക്കിയതെന്ന് കമ്മീഷന്‍ വക്താവ് ഹാറൂണ്‍ ഖാന്‍ പറഞ്ഞു. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിക്കപ്പെടുന്ന ലഷ്‌കറെ ത്വയ്ബയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി, ഭീകരവാദ സംഘടനയുമായി ബന്ധമുളള ഇത്തരം പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റസാ ഖാന്‍ അറിയിച്ചു.

 

Go to top