പെഷാവര്‍, പാകിസ്താന്‍:  പെഷാവറില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കു നേരെ നടന്ന

ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന അടിസ്ഥാനത്തില്‍ 9 പേരെ പാക്കിസ്ഥാനിലെ നിയമ നിർവ്വഹണ ഏജൻസി അറസ്റ്റ് ചെയ്തു. നിയമ നിർവ്വഹണ ഏജൻസിയുടെ വക്താവ് അഭിപ്രായപ്പെട്ടതനുസരിച്ച് സംഭവുമായി ബന്ധപ്പെട്ട് അജ്ഞാതരായ ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരില്‍നിന്നും ആയുധങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ പകുതിയും വിദ്യാര്‍ഥികളാണ്.

Related News

Go to top