ലണ്ടന്‍: 9000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ ലണ്ടനിലേയ്ക്ക് മുങ്ങിയ

വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ സംബന്ധിച്ച കേസില്‍ വാദമിന്ന് പുനരാരംഭിക്കും. ഇന്ത്യയിലേയ്ക്ക് മല്യയെ മടക്കി അയക്കുന്നതിനെ സംബന്ധിച്ച കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്. ഇന്ത്യന്‍ ജയിലുകളിലെ ലോക്കല്‍ അവസ്ഥ തനിക്ക് പറ്റില്ലെന്ന് മല്യ നേരത്തേ അറിയിച്ചിരുന്നു. ഇത് പ്രകാരം മുംബൈ ആര്‍തര്‍ റോഡ് ജയില്‍ നവീകരിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം ജയില്‍ സജ്ജമായി കഴിഞ്ഞു. ഈ വിവരം ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ വൃത്തിയുള്ളവയല്ലെന്നും, ഭക്ഷണവും, ടോയ്‌ലറ്റ് സൗകര്യവും തനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും, മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമായിരുന്നു മല്യയുടെ വാദം.

Related News

Go to top