വാഷിങ്ടൺ: റഷ്യന്‍ ബന്ധ ആരോപണത്തില്‍ അമേരിക്കന്‍ മുന്‍ ദേശീയ

സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ പിന്തുണച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. റഷ്യൻ അംബാസഡറുമായുള്ള മുൻ സുരക്ഷ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിന്‍റെ കൂടികാഴ്ച നിയമപരമെന്ന് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. മൈക്കിൾ ഫിന്നിന്‍റെ റഷ്യൻ അംബാസിഡറുമായുള്ള കൂടികാഴ്ച നിയമപരമാണ്. അതിൽ മറച്ച് വെക്കാൻ ഒന്നുമില്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എഫ്.ബി.ഐയും വൈസ് പ്രസിഡൻറിനെയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ഫ്ലിന്നിനെ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് നീക്കയതെന്നും ട്രംപ് വ്യക്തമാക്കി. 

Related News

Go to top