സോള്‍: അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നതിനെതിരെ

ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിനു പുറത്ത് നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. സൈനികാഭ്യാസം നിര്‍ത്തണമെന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. 

Related News

Go to top