ലണ്ടന്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം

പരാജയപ്പെടുത്തിയതായി റിപ്പോര്ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര് അറസ്റ്റിലായതായി മെട്രോപൊളിറ്റന് പോലീസ് പറഞ്ഞു. നാസിമുര് സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന് എന്നിവരാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന് ഇവര് പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്കൈ ന്യൂസ് റിപ്പോര്ട്ട് ചെയ്തു. 

Related News

Go to top