ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള

ബഹുനില കെട്ടിടമായ ട്രംപ് ടവറിൽ തീപിടിത്തം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം നടന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 68 നിലയുള്ള കെട്ടിടത്തിന്‍റെ മുകൾനിലയിലാണ് തീ പടർന്നത്. ന്യൂയോർക്ക് അഗ്നിശമന സേനാവിഭാഗം അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.

Go to top