സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കനത്തചൂടില്‍ നൂറുകണക്കിന് വവ്വാലുകള്‍

ചത്തുവീണു. റെക്കോര്‍ഡ് താപനിലയാണ് ഓസ്‌ട്രേലിയയില്‍ ഇത്തവണ. 45 ഡിഗി സെല്‍ഷ്യസില്‍ അധികം താപനിലയിലുള്ള ഉഷ്ണക്കാറ്റിലാണ് വവ്വാലുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നത്. ചൂടുസഹിക്കാനാകാതെ നിരവധി വവ്വാലുകളാണ് അവ കഴിഞ്ഞിരുന്ന മരങ്ങളില്‍ നിന്നും താഴെ വീണത്. ശക്തമായ താപനിലയെ തുടര്‍ന്ന് വവ്വാലുകള്‍ ‘തലച്ചോര്‍ പൊള്ളി’ മരിക്കുകയാണുണ്ടായതെന്ന് വന്യജിവി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Go to top