ഡാലസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍

11മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 13 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്(11550 ഘൗിമ ഞറ, ഉമഹഹമ,െ ഠത7523) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

ഡാലസിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ.പി.സി. സജി മുഖ്യ സന്ദേശം നല്‍കുന്നതും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഡാലസില്‍ കഴിഞ്ഞ 11 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന തിരുവല്ലാ അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ആണ്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവല്ലായിലുള്ള സ്കൂളുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സഹായം നല്‍കി വരുന്നതോടൊപ്പം തിരുവല്ലായില്‍ പ്രവര്‍ത്തിക്കുന്ന അഭയഭവന് കഴിഞ്ഞ ഒക്ടോബറില്‍ ഡാലസിലെ കോപ്പലില്‍ വെച്ച് നടന്ന ചടങ്ങില്‍ നല്‍കപ്പെട്ട സഹായം എടുത്തു പറയത്തക്കതാണ്.

തിരുവല്ലാ അസോസിയേഷന്‍ ഒരുക്കുന്ന ക്രിസ്തുമസ്‌ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് എല്ലാവരെും ക്ഷണിക്കുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജെ.പി.ജോണ്‍(214 717 0184), ബിജു വര്‍ഗീസ്(214 208 6078), മാത്യു സാമുവേല്‍(972 890 7023), സുനില്‍ വര്‍ഗീസ്(214 543 7556), സുനു മാത്യു(682 560 962), സുജന്‍ കാക്കനാട്(682 564 4182), ബിനോ മാത്യു(972 254 8822).

Go to top