കൊളംബോ: ശ്രീലങ്കയില്‍ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്ക്

മദ്യം വാങ്ങാം. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്. ഇതോടെ 63 വര്‍ഷം പഴക്കമുള്ള നിരോധനമാണ് നീക്കിയിരിക്കുന്നത്. നിയമഭേദഗതിയില്‍ മദ്യം വിളമ്പുന്നിടത്ത് ജോലി ചെയ്യുന്നതിനും അനുമതി നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു.

Related News

Go to top