സാന്‍ഫ്രാന്‍സിസ്‌കോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചില്‍.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 17 ആയി. മുപ്പതിലേറേ പേര്‍ക്ക് പരിക്കേറ്റു.  13 പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. നൂറിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുന്നൂറിലധികം വീടുകള്‍ ഭാഗീകമായി നശിച്ചു. പ്രളയത്തെ തുടര്‍ന്ന് ചെളിക്കുണ്ടില്‍ താഴ്ന്നുപോയ വീടിന്‍റെ മുകള്‍ത്തട്ടില്‍ പിടിച്ചുകിടന്ന രണ്ടു വയസുകാരിയെ രക്ഷാപ്രവര്‍ത്തകര്‍ അദ്ഭുതകരമായി രക്ഷപെടുത്തി.

Related News

Go to top