വാഷിംഗ്‌ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം

നടത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുകയാണ്. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെ എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്ന ട്രംപിന്‍റെ ചോദ്യമാണ് വിവാദമായത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും, ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.

Go to top