ഫുട്‌ബോള്‍ ലോകകപ്പിന്റെ എക്കാലത്തെയും ടോപ്‌സ്കോറര്‍ എന്ന

തന്റെ റെക്കോഡ്‌ റഷ്യന്‍ മണ്ണില്‍ തകരുമെന്ന്‌ മുന്‍ ജര്‍മന്‍ താരം മിറോസ്ലാവ്‌ ക്ലോസെ. മൂന്ന്‌ ലോകകപ്പുകളില്‍ കളിച്ച ക്ലോസെയുടെ പേരില്‍ 16 ഗോളുകളാണുള്ളത്‌. 15 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം റെണാള്‍ഡോയുടെ റെക്കോഡ്‌ കഴിഞ്ഞ ലോകകപ്പിലാണ്‌ ക്ലോസെ സ്വന്തം പേരിലേക്കു മാറ്റിയത്‌. തകര്‍ക്കാന്‍ പ്രയാസം എന്നു കരുതുന്ന ഈ റെക്കോഡിന്‌ റഷ്യയില്‍ പുതിയ അവകാശിയുണ്ടാകുമെന്നുറപ്പാണെന്ന്‌ ഫിഫ ഡോട്ട്‌ കോമിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ക്ലോസെ വ്യക്‌തമാക്കിയത്‌.

Related News

Go to top