ലണ്ടൻ: അച്ഛനെ കൊല്ലാന്‍ ബോംബ് ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച യുവാവിന്

യുകെ കോടതി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്‍ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. വെള്ളക്കാരിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന്‍ പത്തൊമ്പതുകാരന്‍ തീരുമാനിക്കുന്നത്. ഓണ്‍ലൈനായി കാര്‍ബോംബ് ഗുര്‍ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ മെയിലാണ്. എന്നാല്‍ ഇത് നിരീക്ഷിച്ച യുകെയിലെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു ഇതിനു പകരം വെച്ച് ഡെലിവറി ചെയ്യുകയായിരുന്നു. ഗുര്‍ജിതിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കുമായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.

Related News

Go to top