മുസാഫറാബാദ്: വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന്

പാക് അധിനിവേശ കാശ്മീരില്‍ വ്യാപാരികളുടെ പ്രതിഷേധം. ഇവിടത്തെ ട്രാന്‍സ്ഫോര്‍മറുകള്‍ കേടായതിനെത്തുടര്‍ന്നുണ്ടായ ലോഡ്ഷെഡ്ഡിംഗില്‍ ക്ഷുഭിതരായ ഒരു കൂട്ടം വ്യാപാരികള്‍ നീലം താഴ്വരയിലെ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. ഇതിനാല്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ പാക് അധിനിവേശ കാശ്മീരിലെയും പാകിസ്ഥാനിലെയും പ്രധാനമന്ത്രിമാര്‍ക്കെതിരെയും ജല-വൈദ്യുത വികസന അതോറിറ്റിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ സമരത്തിനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് മേഖലയില്‍ കടുത്ത പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

Related News

Go to top