മാലെ: മാലീദ്വീപില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ

ഇന്ത്യയില്‍ നിന്നുള്ള രണ്ടു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍സ് പ്രസ്(എഎഫ്പി)യില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ അതീഷ്, അമൃത്സറില്‍ നിന്നുള്ള മണി ശര്‍മ എന്നിവരാണ് മാലീദ്വീപില്‍ അറസ്റ്റിലായത്. കുടിയേറ്റ നിയമ ലംഘനം നടത്തിയ രണ്ടു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു ഇമിഗ്രേഷന്‍ അധികൃതര്‍ക്കു കൈമാറിയതായി മാലീദ്വീപ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സന്ദര്‍ശക വിസയില്‍ എത്തിയ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അതിനു വിരുദ്ധമായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നതായി കണ്ടെത്തിയെന്ന് മാലീദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

Related News

Go to top