സോള്‍: ശൈത്യകാല ഒളിംപിക്‌സിന് വെല്ലുവിളിയുയര്‍ത്തി നോറോ വൈറസ്.

കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആയിരത്തഞ്ഞൂറോളം പേരാണ് ഇതിനോടകം തന്നെ ചികില്‍സ തേടിയിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുമുണ്ട്. എന്നാല്‍ അത്‌ലറ്റുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധജലവിതരണത്തിലും ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News

Go to top