റാമല്ല: ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ്. ശനിയാഴ്ച മോദി പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മഹ്മൂദിന്‍റെ പ്രസ്താവന. മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഇസ്രായേലുമായി അന്തിമ തീരുമാനത്തിലെത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ചും മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന തരത്തിലുള്ള സ്വീകരണമായിരിക്കും മോദിക്ക് ഒരുക്കുകയെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു.

Related News

Go to top