ഡമാസ്‌ക്കസ്: വിമത ശക്തികേന്ദ്രങ്ങളില്‍ സിറിയന്‍ സേന നടത്തിയ

വ്യോമാക്രമണത്തില്‍ 36 സാധാരണക്കാര്‍ മരിച്ചു. ഡമാസ്‌ക്കസിന് സമീപമുള്ള കിഴക്കന്‍ ഗൗതയിലാണ് ആക്രമണമുണ്ടായത്. ആദ്യം 9 പേര്‍ മരിച്ചുവെന്നായിരുന്നു റിപോര്‍ട്ട്. പിന്നീട് മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു. ആറോളം കേന്ദ്രങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിസ് റീനിലാണ്. ഇവിടെ മാത്രം 8 പേര്‍ മരിച്ചു. സ്‌കൂള്‍, മാര്‍ക്കറ്റ്, പള്ളി എന്നിവയ്ക്ക് സമീപത്തും ആക്രമണമുണ്ടായി.

Related News

Go to top