ബാങ്കോക്ക്: 8. 44 കോടി രൂപയുടെ (9. 50 ലക്ഷം യൂറോ) ജാക്ക്പോട്ട്

ലോട്ടറി അടിച്ച 42കാരന് ആത്മഹത്യ ചെയ്തു. കിഴക്കന് തായ്ലാന്ഡിലെ ചോന്ബുരിയിലാണ് സംഭവം. തന്റെ സുഹൃത്തുക്കള്ക്കും കുടുംബാംഗങ്ങള്ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ. പാര്ട്ടി നടത്തിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്പ്പെട്ടയുടനെ ഇയാൾസ്വയം വെടിയുതിര്ക്കുകയായിരുന്നു. 9,50000 യൂറോയുടെ ജാക്ക് പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് 42കാരനായ ജിറാവുത്ത് പോങ്ഫാന് കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും നിശാ പാര്ട്ടി നല്കിയിരുന്നു. എന്നാല് പാര്ട്ടി കഴിഞ്ഞ് പിറ്റേ ദിവസം ഉറക്കമുണര്ന്നപ്പോഴാണ് ലോട്ടറി നഷ്ടപ്പെട്ട വിവരം പോങ്ഫാന് അറിയുന്നത്.

Related News

Go to top