മോസ്കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചതായി

റിപ്പോര്‍ട്ട്. വിമാനത്തില്‍ 65 യാത്രക്കാരും പൈലറ്റടക്കം ആറ് ജീവനക്കാരുമുണ്ടായിരുന്നു.  മോസ്കോയ്ക്കു സമീപം ദോമജിയദവ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണു തകർന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റനം വിമാനം തകര്‍ന്നു വീണതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വിമാന കമ്പനിയായ സറാടോവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ– 148 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഉറല്‍സ് നഗരത്തിലെ ഓസ്കിലേക്കു പറക്കുകയായിരുന്നു വിമാനം. തീപിടിച്ച വിമാനം താഴേയ്ക്ക് വീഴുന്നതായി കണ്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 

Related News

Go to top