കറാച്ചി: അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പാഡ് മാന്

പാക്കിസ്ഥാനില്‍ വിലക്ക്. വിലകുറഞ്ഞ സാനിട്ടറി നാപ്കിനുകള്‍ നിര്‍മ്മിച്ച് ചരിത്രത്തില്‍ ഇടം നേടിയ അരുണാചലം മുരുകാനന്ദത്തെ വെള്ളിത്തിരയില്‍ പുനസൃഷ്ടിക്കുന്നത് അക്ഷയ് കുമാറാണ്. ചിത്രത്തില്‍ ആര്‍ത്തവവും മറ്റുമുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നതിനാല്‍ റിലീസിംഗിന് അനുമതി നല്‍കാനാകില്ലെന്നാണ് ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. പാക്കിസ്ഥാന്റെ സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും എതിരാണ് ചിത്രമെന്നും ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് അംഗം ഇഷാഖ് അഹമ്മദ് പറയുന്നു. 

Related News

Go to top