ന്യൂജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ  നാമം

(North American Malayalees and Associated Members) 2018ലെ എക്സലൻസ് അവാർഡ്‌ നൈറ്റ് ഏപ്രിൽ  28നു ന്യൂജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ  ആൽബെർട്ട്സ്‌ പാലസിൽ നടത്തുന്നുമെന്ന്  നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരെയാണ്  നാമം എക്സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്.

വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന  വിപുലവും വർണ്ണാഭവുമായ  ചടങ്ങിൽ വെച്ചാണ്  അവാർഡുകൾ സമ്മാനിക്കുന്നതെന്ന്  പ്രസിഡന്റ് മാലിനി നായർ പറഞ്ഞു.  തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള അപേക്ഷകൾ  സ്വീകരിക്കുന്നുണ്ട്.  http://namam.org/  എന്ന വെബ്സൈറ്റ്  വഴി അപേക്ഷിക്കാം.       

വ്യതസ്തവും മെന്മയേറിയതുമായ  നിരവധി പരിപാടികളുമായി നാമം എക്സലൻസ് അവാർഡ്‌ നിശ  മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള  ഒരുക്കത്തിലാണ്  നാമം ഭാരവാഹികൾ.  പ്രൊഫഷണൽ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികൾ ഉണ്ടാകും.  അവാർഡ്‌ നൈറ്റിനോടനുബന്ധിച്ച്  കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ്  ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിൽ വെച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.

വിനീത നായർ 

 

 

Related News

Go to top