കൊച്ചി: സംസ്ഥാനത്തെ തൊഴില്‍ നിഷേധത്തിലും ചൂഷണത്തിലും ഇടപെട്ട്

സംസ്ഥാന യുവജന കമ്മീഷന്‍. എറണാകുളത്തു നടന്ന ജില്ലാ തല ആദ്യ അദാലത്തില്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് ലഭിച്ചത് പത്തിലേറെ പരാതികള്‍. പത്തോളം പരാതികള്‍ പരിഗണിച്ചതില്‍ തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ചുള്ള പരാതികള്‍ ഉള്‍പ്പെട്ടിരുന്നു. കൃത്യമായ വേതനം ലഭിക്കാത്തതും തൊഴില്‍ സ്ഥലത്തെ സമയക്രമത്തെക്കുറിച്ചും പരാതികള്‍ കമ്മീഷന് ലഭിച്ചു. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെടുമെന്നും ആവശ്യമെങ്കില്‍ തൊഴില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ചിന്താ ജെറോം പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്നും തൊഴില്‍ ചൂഷണം നടക്കുന്നുവെന്നും ഒരു പരാതി കമ്മീഷന് ലഭിച്ചു.

Related News

Go to top