കൊച്ചി: ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍

കാമുകന്‍ കസ്റ്റഡിയില്‍. വരാപ്പുഴ മുട്ടിനകം നടുവത്തുശേരില്‍ ശീതള്‍ (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്ത് ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ കേബിള്‍ ഓപ്പറേറ്റര്‍ ആണെന്നും വിവാഹ മോചിതയായ ശീതളുമായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശീതളിന്റെ വീടിനു മുകളില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രശാന്ത്. അടുത്തിടെ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും വാക്കേറ്റവും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്നു പറഞ്ഞ് ശീതളിനെ ബീച്ചിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

Related News

Go to top