കൊച്ചി: ഉത്തരേന്ത്യയിലും കര്‍ണാടകയിലും 55 മെഗാവാട്ട് ശേഷിയുള്ള

സൗരോര്‍ജ പദ്ധതികള്‍ ഏറ്റെടുത്ത് എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട് ലിമിറ്റഡ്. ഇതിനോടകം തന്നെ രാജ്യത്ത് 165 മെഗവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കമ്പനി നടത്തിവരുന്നുണ്ട്. ഹരിതശക്തിയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനി വരും ദിവസങ്ങളില്‍ തന്നെ 60 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ട് കര്‍ണാടകയില്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യ, ഒഡീഷ, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 520 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ടുകളുടെ നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related News

Go to top