തിരുവനന്തപുരം: മാതാവ് സ്‌കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി

പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയില്‍. മാതാവ് കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് മകനെ പോലീസ് പിടികൂടിയത്. കഞ്ചാവ് സ്‌കൂള്‍ ബാഗിലാക്കി ആവശ്യക്കാരനു വേണ്ടി കാത്തുനില്‍ക്കണമെന്നായിരുന്നു അമ്മ മകന് നല്‍കിയ നിര്‍ദേശം. മകന്‍ പിടിയിലായതോടെ അമ്മ ഒളിവില്‍ പോയി. അമ്മ തമിഴ് കുഴിത്തുറയില്‍ നിന്ന് എത്തിച്ച കഞ്ചാവ് കൈമാറാനുള്ള ആളെയും കാത്ത് നിന്ന മകനെ കുടുക്കിയത് അമ്മയുടെ ശത്രുക്കളായിരുന്നു. 

Related News

Go to top