കൊച്ചി: വ്യത്യസ്ത മതസ്ഥര്‍ വിവാഹിതരായത് കൊണ്ട് അതെല്ലാം

ലൗ ജിഹാദാവില്ലെന്ന് ഹൈക്കോടതി. തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് യോഗാ സെന്ററിനെതിരെ കണ്ണൂര്‍ സ്വദേശി ശ്രുതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അന്യമതക്കാരനുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ തന്നെ തൃപ്പൂണിത്തുറയിലെ യോഗ സെന്ററില്‍ തടവിലാക്കിയെന്നും അവിടെ ഹിന്ദു മത മൗലികവാദികള്‍ ഉപദ്രവിച്ചെന്നും ആരോപിച്ച് കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയതില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

Related News

Go to top