കാത്തിരുന്നു പിറന്ന പൊന്നോമനയെ ഒരു നോക്കു കാണാനാകാതെ ഒരമ്മ.

പ്രസവത്തിനുശേഷം പൊന്നോമനയെ കാണുന്നതിന് തടസ്സമായത് ആ വിധി ആയിരുന്നു. പ്രസവത്തോടെ അമ്മയുടെ കാഴ്ച ശക്തി നഷ്ടമായതോടെയാണ് കണ്ണു നിറയ്ക്കും രംഗങ്ങള്‍ ആശുപത്രിയില്‍ അരങ്ങേറിയത്. ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. വിദേശത്ത് ജോലി ചെയ്യുന്ന യുവതി പ്രസവത്തിനായാണ് അടുത്തിടെ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം നടന്നത്. പ്രസവത്തിനു പിന്നാലെ അമ്മയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Related News

Go to top