തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ശക്തമായി നടക്കുകയാണെന്നും

വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും വിഴിഞ്ഞം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിതമായ മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. സുനാമി ഉണ്ടായപ്പോള്‍ പോലുമില്ലാത്ത ജാഗ്രതയിലാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബോട്ടുകളില്‍ ഒരു ചിപ്പോ തിരിച്ചറിയാന്‍ പോന്ന എന്തെങ്കിലുമോ ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു. അത് സാധ്യമാകുന്നില്ല. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെയും തിരച്ചില്‍ തുടരും. കേന്ദ്രം ഏന്ത് സഹായവും നല്‍കും. കോസ്റ്റ് ഗാര്‍ഡടക്കമുള്ളവര്‍ ആളുകളെ കണ്ടെത്താന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു.

Related News

Go to top