വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഒന്നരവയസ്സുകാരന്‍

കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തേയ്ക്ക് വീണു മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏക മകന്‍ അഭിഷേകാണ് മരിച്ചത്. കളിക്കുന്നതിനിടെ അഭിഷേക് ടിവി സ്റ്റാന്‍ഡില്‍ പിടിക്കുകയായിരുന്നു. ടിവി മറിഞ്ഞ് വീണ് തലയ്ക്കും മുഖത്തിനും ഗുരുതര പരിക്കേറ്റായിരുന്നു മരണം.

Related News

Go to top