പാലക്കാട്: കൊടുവായൂരിനു സമീപം വെമ്പല്ലൂരില്‍ അമ്മയെയും

രണ്ടു പെണ്‍കുട്ടികളെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെമ്പല്ലൂര്‍ തേക്കിന്‍കാട് വീട്ടില്‍ രതീഷിന്റെ ഭാര്യ പത്മാവതി (33), മക്കളായ ശ്രീലക്ഷ്മി (7), ശ്രീലേഖ (4) എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനടുത്തുളള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസങ്ങളിലും മക്കളുടെ കാര്യങ്ങള്‍ക്ക് ഒരു കുറവും അമ്മ പത്മാവതി വരുത്തിയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. പൊന്നോമനകളുടെ ശരീരത്തില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച ശേഷമാണ് മൂവരും ആഴമുള്ള കുളത്തിലേക്ക് ചാടിയത്. സാമ്പത്തിക പ്രയാസങ്ങളും ഭര്‍തൃപീഡനവുമാണ് പത്മാവതിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെയും സ്വകാര്യ പണമിടപാടുകാരുടെയും ഭീഷണി പത്മാവതിക്കും കുടുംബത്തിനും നേരിടേണ്ടി വന്നതായി നാട്ടുകാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. 

Related News

Go to top