യു.എസ് കോണ്‍സല്‍ ജനറല്‍ (ചെന്നൈ) റോബര്‍ട്സ് ജി. ബര്‍ഗസ്

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐടി നിക്ഷേപം, വിദ്യാഭ്യാസ രംഗത്തെ സഹകരണം, അടിസ്ഥാന സൌകര്യവികസന മേഖലയിലെ നിക്ഷേപം, ഖരമാലിന്യ സംസ്കരണത്തിനുളള സാങ്കേതിക വിദ്യ, ടൂറിസം മുതലായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. കോണ്‍സുലേറ്റിലെ പൊളിറ്റിക്കല്‍ ഓഫീസര്‍ ജോസഫ് ബെര്‍നാത്, ഇക്കണോമിക് സ്പെഷ്യലിസ്റ്റ് ജോര്‍ജ് മാത്യു എന്നിവരും കോണ്‍സല്‍ ജനറലിന്റെ കൂടെയുണ്ടായിരുന്നു. 

ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍ എന്നിവര്‍ പങ്കെടുത്തു. 

 

Related News

Go to top