വിഴിഞ്ഞം: കന്യാകുമാരിക്ക് സമീപം ഓഖി ചുഴലിക്കാറ്റില്‍ പെട്ട്

ഉപേക്ഷിക്കപ്പെട്ട ബോട്ട് കണ്ടെത്തി. കായങ്കുളത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും 'ബിനോയ്‌മോന്‍' എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തി. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന തൊഴിലാളികള്‍ ബോട്ട് ഉപേക്ഷിച്ച് അതിലേ വന്ന മറ്റൊരു ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു.  കൂടുതല്‍ ആള്‍ക്കാരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഇരുപതിലധികം മത്സ്യത്തൊഴിലാളികളെയും തെരച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Go to top