തിരുവനന്തപുരം: അടുത്തിടെ സിപിഐയില്‍ ചേര്‍ന്ന പ്രമുഖ ഡബ്ബിംഗ് കലാകാരി

ഭാഗ്യലക്ഷ്മി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സീറ്റില്‍ മത്സരിക്കുമെന്ന സൂചന ശക്തം. ലോക്‌സഭയിലേക്ക് സിപിഐ മത്സരിക്കുന്ന സീറ്റാണ് തിരുവനന്തപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചതിന്റെ പേരില്‍ പാര്‍ട്ടി ഏറെ പഴി കേള്‍ക്കുകയും അതുമായി ബന്ധപ്പെട്ട ഉള്‍പാര്‍ട്ടി അന്വേഷണങ്ങള്‍ക്കു ശേഷം ചില നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തിരുന്നു. മുമ്പ് പി കെ വാസുദേവന്‍ നായരും അതിനു മുമ്പ് കെ വി സുരേന്ദ്രനാഥും വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഇരുവരും സിപിഐയുടെ പ്രമുഖ നേതാക്കളായിരുന്നു.

Related News

Go to top