കൊച്ചി: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന

പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ ഒരു കാരണവശാലും പവര്‍ ബാങ്കുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News

Go to top