കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ ഏല്‍പിക്കുന്നത്

പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. നെല്ല് സംഭരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. 

ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ നേതൃത്വത്തിലുളള സമിതിയാണ് പഠനം നടത്തുക. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലക്കാട് ജില്ലയിലെ കര്‍ഷകരുമായും സഹകരണ സംഘങ്ങളുമായും സമിതി ചര്‍ച്ച ചെയ്യും. സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ മുഖേന സംഭരിക്കുന്ന നെല്ല് ഇപ്പോള്‍ സ്വാകാര്യ മില്ലുകള്‍  മുഖേനയാണ് അരിയാക്കി മാറ്റുന്നത്. 

യോഗത്തില്‍ ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related News

Go to top