തിരുവനന്തപുരം: ലോക കേരള സഭാസമ്മേളനത്തിന്റെ ഭാഗമായി

12,13 തീയതികളില്‍ 11 വേദികളില്‍ കലാവിരുന്ന് അരങ്ങേറും. കൂടിയാട്ടം, ചവിട്ട് നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടംവിളക്ക് കളി, ചവിട്ടൊപ്പന, പടയണി എന്നിവ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന 'ദൃശ്യാഷ്ടകം' 12 ന് വൈകിട്ട് 6.30 ന് ഒന്നാം വേദിയായ നിയമസഭാങ്കണത്തിലെ ആര്‍ ശങ്കരനാരയണന്‍ തമ്പി ലോഞ്ചില്‍ അവതരിപ്പിക്കും. വിവിധ ദേശങ്ങളിലെ വാമൊഴി വഴക്കത്തോടെ ഇവയ്ക്ക് ജീവന്‍ നല്‍കുന്നത് നടനും കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമായ ജയരാജ് വാര്യരാണ്.

Related News

Go to top