തിരുവനന്തപുരം : കേരളം വ്യവസായ സംരംഭങ്ങള്‍ക്കു ഉചിതമായ

സംസ്ഥാനമെന്നു ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിന്റെ വികസനത്തിനു മലയാളികളായ പ്രവാസികള്‍ക്കു മികച്ച സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ പി.സദാശിവം. ലോകത്തിന്റെ എല്ലാ കോണിലും മലയാളികള്‍ ഉണ്ട്. ടൂറിസത്തിന്റെ വികസനത്തിനു നമ്മുടെ സംസ്ഥാനം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ മലയാളികളായ പ്രവാസികള്‍ക്കു ഒരുപാടു സംഭാവനകള്‍ ചെയാന്‍ കഴിയുമെന്നും അത്തരം കാര്യങ്ങള്‍ക്കു ഉതകുന്ന തരത്തിലുള്ള സംവാദവും കുട്ടായ്മയുമാണു ലോക കേരള സഭയില്‍ പ്രതിധ്വനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related News

Go to top